മുംബൈ: മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആർക്കും കേവല ഭൂരിപക്ഷയില്ലാത്തതിനാൽ ശിവസേനയും കോൺഗ്രസ്സും സഖ്യമുണ്ടാക്കി ഭരണം പിടിച്ചു.84ല്‍ 28 സീറ്റു നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എൻ സി പി 26 ,ശിവസേന 13 ,ബിജെപി 9 ,എന്നിങ്ങനെയാണ് സീറ്റ് നില.ബുധനാഴ്ചയാണ് മേയര്‍, ഉപമേയര്‍ തെരഞ്ഞെടുപ്പ്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശൈഖ് റഷീദ് മേയര്‍ പദവിയിലേക്കും ശിവസേനയുടെ സഖറാം ഗോഡ്കെ ഉപമേയര്‍ പദവിയിലേക്കും പത്രിക നല്കി.ആദ്യമായാണ് ബിജെപി ഇവിടെ സീറ്റുകൾ നേടുന്നത്. മുസ്ളീം ഭൂരിപക്ഷപ്രദേശമാണ് ഇത്. ബിജെപിയുടെ മുസ്ളീം സ്ഥാനാർത്ഥികൾ ആരും ജയിച്ചിരുന്നില്ല.
Post Your Comments