മോട്ടിഹരി: പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ പ്രശ്‌നങ്ങളുടെയും വേരുകള്‍ പാക് അധീന കശ്മീരിലാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. പാക് അധീന കശ്മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നും അദ്ദഹം പറഞ്ഞു. മാത്രമല്ല അവിടെ നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരരേയും ഇന്ത്യ നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ മസൂദ് അസ്ഹര്‍, ഹാഫിസ് സയിദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ജനങ്ങള്‍ സമാധാനം ഇഷ്ടപ്പെടുന്നവരാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്നവര്‍ക്ക് മാത്രമല്ല സൈനികര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോട്ടിഹരിയിലെ ഗാന്ധിമൈതാനില്‍ പതംജലി ഗ്രൂപ്പ് നടത്തിയ മൂന്നുദിവസത്തെ യോഗ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments