ന്യൂഡല്‍ഹി: ആദായനികുതി നല്‍കുന്നവരും പാന്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നവരും ഇനി മുതല്‍ ശ്രദ്ധിയ്ക്കുക. ജൂലൈ ഒന്നു മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) എടുക്കാനും ആധാര്‍ നിര്‍ബന്ധമാണ്. പ്രത്യക്ഷ നികുതികള്‍ക്കായുള്ള കേന്ദ്ര ബോര്‍ഡാണ് (സിബിഡിടി) ഇതു വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി ആധാറോ ആധാര്‍ അപേക്ഷാ നമ്പറോ ഇല്ലാത്തവര്‍ക്ക് ഭാഗിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളൂവെന്ന് സിബിഡിടി പറഞ്ഞു. റിട്ടേണില്‍ ആധാര്‍ നമ്പറോ ആധാറിന് എന്റോള്‍ ചെയ്തതിന്റെ ഐഡി നമ്പറോ നിര്‍ബന്ധമായും ചേര്‍ക്കണം.
ആധാറോ അപേക്ഷാ ഐഡിയോ ഇല്ലാത്തവരുടെ പാന്‍ റദ്ദാക്കില്ല എന്നേ കോടതിവിധിയില്‍ പറയുന്നുള്ളു എന്നു ബോര്‍ഡ് വിശദീകരിച്ചു.
ഇതിനകം 1.16 കോടി നികുതിദായകര്‍ പാനും ആധാറും ബന്ധിപ്പിച്ചു കഴിഞ്ഞു.
Post Your Comments