Latest NewsNewsGulfUncategorized

ഖത്തറിനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ നിലപാട് കടുപ്പിക്കുന്നു

ദോഹ: ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്സൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തി യുഎഇ. പെനിന്‍സുലയുടെ വെബ്സൈറ്റാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അല്‍ ജസീറയുടെ വെബ്സൈറ്റിനും ചാനലിനും ഗള്‍ഫ് ടൈംസ്, ഖത്തര്‍ ട്രിബ്യൂണ്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും അറബ് മാധ്യമങ്ങള്‍ക്കും യുഎഇ വിലക്കേർപ്പെടുത്തിയിരുന്നു.

അയല്‍ രാജ്യങ്ങളെ കുറ്റപ്പെടുത്തിയോ ആക്ഷേപിച്ചോ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളും അഭിപ്രായങ്ങളും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് യു.എ.ഇയും ബഹ്റൈനും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button