കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ച പൊലിസിലെ സ്വാധീനം ഉപയോഗിചെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ ഇതുവരെയുള്ള പരിശോധനയില്‍ വ്യാപകമായ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ വ്യവസായം വിപുലമാക്കാന്‍ ഉപയോഗിച്ചിരുന്നത് നാഗാലാന്‍ഡ് പൊലീസിന്റെ സുരക്ഷ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എംകെആര്‍ പിള്ള നാഗാലാന്‍ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ ചേരുകയും അഡീ.എസ്പിയായി വിരമിക്കുകയും ചെയ്ത വ്യക്തിയാണ്.
പത്ത് വര്‍ഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലാന്‍ഡില്‍നിന്നും പന്തളത്തേക്ക് സാധനങ്ങള്‍ കടത്തിയിരുന്നത്. പലയിടങ്ങളില്‍ നിന്നായി കറന്‍സിയും സ്വര്‍ണവും വസ്ത്രവും പതിവായി കേരളത്തിലെത്തിച്ചിരുന്നത് പൊലീസ് ട്രക്കിലാണ്. പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി പഞ്ചായത്ത് സഹായത്തോടെ നിലംനികത്തിയിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം പാര്‍ക്കിങ് അനുവദിക്കാനാകില്ലെന്ന് അറിയിച്ച് അവിടെ ഹോട്ടല്‍ നിര്‍മാണം തുടങ്ങി. കൂറ്റന്‍ ചുറ്റുമതിലുണ്ടാക്കി ഏക്കര്‍ക്കണക്കിന് ഭൂമി മണ്ണിട്ട് വീണ്ടും നികത്തി.
നിയമലംഘനം കണ്ടെത്തിയതോടെ കുളനട പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. പരിശോധനയില്‍ ആദായനികുതി വകുപ്പ് ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ശ്രീവല്‍സം ഗ്രൂപ്പിന്റെ നിലപാട്. കണക്കുകളിലെ അവ്യക്തത പരിഹരിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്ത് നാഗാലാന്‍ഡ് പൊലീസ് ട്രക്കെങ്ങനെയെത്തിയെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇന്നലെ നടത്തിയ പരിശോധനയില്‍ 400 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി ആദായനികുതി വകുപ്പു വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ നാഗാലാന്‍ഡിലെ മുന്‍ അഡീ. എസ്പി എംകെആര്‍ പിള്ളയുടെ മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവര്‍ക്കെതിരെയാണു ആദായനികുതി വകുപ്പ് കേസെടുത്തത്. എംകെആര്‍ പിള്ളയെ ചോദ്യം ചെയ്യും. പത്ത് വര്‍ഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലാന്‍ഡില്‍നിന്നും പന്തളത്തേക്ക് സാധനങ്ങള്‍ കടത്തിയിരുന്നത്.
Post Your Comments