Latest NewsCinemaMovie SongsBollywoodEntertainment

സിനോ-ഇന്ത്യന്‍ യുദ്ധവുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

ഈദ് റിലീസിന് തയാറെടുത്തു സൽമാൻഖാന്റെ പുതിയ ചിത്രം ട്യൂബ് ലൈറ്റ്. ഭജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്റെ വന്‍വിജയത്തിനുശേഷം സംവിധായകന്‍ കബീര്‍ഖാന്‍ സല്‍മാന്‍ഖാനുമായി ഒന്നിക്കുന്ന ചിത്രമാണ് ‘ട്യൂബ്ലൈറ്റ്’ . വാര്‍-ഡ്രാമ ഗണത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ പ്രമേയം 1962ലെ സിനോ-ഇന്ത്യന്‍ യുദ്ധമാണ് .

അന്തരിച്ച നടന്‍ ഓംപുരിയോടൊപ്പം സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചൈനീസ് നടിയായ ഷു ഷു ആണ് നായിക. സിനിമയില്‍ ഷാരൂഖ്ഖാന്‍ അതിഥിതാരമായി എത്തും.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 23ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ റിലീസ് ചെയ്ത ചിത്രത്തിലെ മൂന്നാമത്തെ ഗാനം ‘ടിങ്ക ടിങ്ക ദില്‍മേരാ’ ഇതിനകം തന്നെ ഹിറ്റായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button