MollywoodCinemaMovie SongsEntertainmentKollywood

ജിംസിയായി എത്തുന്നത് മലയാളികളുടെ പ്രിയ നടി

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രതികാര കഥയുമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഫഹദ് ഫാസിലെ നായകനാക്കി ദിലീഷ് പോത്തനായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷും ജിംസിയുമെല്ലാം പ്രേക്ഷകരെ വളരെയധികം സ്വധീനിച്ചിരുന്നു.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മഹേഷിന്റെ പ്രതികാരം തമിഴിലും എത്തുകയാണ്. ചിത്രത്തില്‍ മഹേഷിന്റെ വേഷത്തില്‍ തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് മലയാള നടി നമിത പ്രമോദാണ്. വാര്‍ത്ത പ്രിയദര്‍ശന്‍ തന്നെ പുറത്ത് വിട്ടിരിക്കുന്നത്. ഇടുക്കി ജില്ലയുടെ കഥ കൂടിയാണ് മലയാളത്തിലുടെ പറഞ്ഞത്. തമിഴിലെത്തുമ്പോള്‍ അത് തേനിയുടെ കഥയായിരിക്കുമെന്നും പ്രിയദര്‍ശന്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button