ആലപ്പുഴ: അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഏറുന്നുവെന്ന് റിപ്പോർട്ട്.തമിഴ്നാട്, ഹരിയാന, ബംഗാളിൽ നിന്നെത്തുന്ന ബംഗ്ളാദേശികൾ, തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തു ജോലിക്കെന്ന പേരിൽ എത്തുന്നവരിൽ ഒരു നല്ല പങ്ക് ക്രിമിനലുകൾ ആണ്.കുറ്റവാളികൾ വ്യാജപേരുകളിലും മേൽവിലാസങ്ങളിലും സംസ്ഥാനത്തിന്റെ പലയിടത്തും തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം കൊള്ളയ്ക്ക് പിന്നിൽ ഹരിയാനലോബിയാണെന്ന് കണ്ടെത്തിയിരുന്നു.
ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രർ ചെയ്യണമെന്നാണ് നിയമം. വിവിധ കേസുകളിൽ പെട്ട കൊടും കുറ്റവാളികൾ വരെ വ്യാജ നാമങ്ങളിൽ കേരളത്തിൽ സുഖവാസം നയിക്കുന്നു.ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഇതിലുണ്ട്. കൂടാതെ ഇവർ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ മയക്കു മരുന്നും മറ്റു ലഹരി പദാർത്ഥങ്ങളും വ്യാപകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അടുത്ത സമയത്താണ് ബാലികയെ അന്യ സംസ്ഥാന തൊഴിലാളി നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ചതും കടയുടമയെ പണം അടങ്ങിയ ബാഗ് കൈക്കലാക്കാൻ കുത്തി പരിക്കേല്പിച്ചതും. വീടുകളിൽ മോഷണം നടത്തുക, പെൺകുട്ടികളെ ഉപദ്രവിക്കുക, പോക്കറ്റടി, പിടിച്ചുപറി തുടങ്ങിയ കേസുകൾ ഇപ്പോൾ തന്നെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിലവിലുണ്ട്.
കരാറുകാരന് ഇവരുടെ വിവരങ്ങൾ ശരിയായി ശേഖരിക്കാൻ പറ്റുന്നില്ലെന്നും അവരുടെ പ്രാദേശിക ഭാഷയാണ് ഇതിനു തടസമെന്നുമാണ് പറയുന്നത്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികൾക്കെതിരെ കൊലപാതകം, മയക്കുമരുന്ന് കടത്ത്, കള്ളനോട്ട്, മോഷണം തുടങ്ങിയ കേസുകൾ പെരുകുമ്പോഴും ഇവരെ തിരിച്ചറിയാനോ കണ്ടെത്താനോ ഇതുമൂലം പലപ്പോഴും കഴിയാതെ പോകുന്നു
Post Your Comments