ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ പുതിയ ഫോൺ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ ഹാൻഡ്സെറ്റ് ആയ ആർ 11 പ്ലസ് ഈ മാസം ചൈനയിൽ വിപണിയിലെത്തും. എന്നാൽ ഇന്ത്യയിൽ എന്ന് വിപണിയിലെത്തും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല .
ആറ് ഇഞ്ച് ഫുൾ എച്ച്ഡി അമോൾഡ് ഡിസ്പ്ലെയാണ് (1080×1920 പിക്സൽ) ഒപ്പോ ആർ11 പ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകത. 4000 എംഎഎച്ച് ബാറ്ററി ശേഷി, വിഒഒസി അതിവേഗ ചാർജിങ് ഫീച്ചർ, ക്വാൽകം സ്നാപ്ഡ്രാഗൻ 660 എസ്ഒസി പ്രോസസർ, 4 ജിബി റാം, 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, നൂഗട്ട് അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 3.1 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും 20 മെഗാപിക്സലിന്റെ തന്നെ റിയർ ക്യാമറയുമാണ് ആർ 11 പ്ലസിലുള്ളത്. പിന്നിൽ ഇരട്ട ക്യാമറയുള്ള ഹാൻഡ്സെറ്റിൽ ഓട്ടോ ഫോക്കസ് ഫീച്ചറുമുണ്ട്.
Post Your Comments