ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഹെലികോപ്റ്റര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആള്‍ പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചു. ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ താഴെ വീണെങ്കിലും പൈലറ്റും സഹപൈലറ്റും അഞ്ച് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള ക്രെസ്റ്റല്‍ എവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്താ വെസ്റ്റ്‌ലന്‍ഡ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.
ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. ബദരീനാഥില്‍ നിന്ന് ഹരിദ്വാറിലേക്ക് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു. ഇതോടെ പുറത്തേക്ക് ചാടിയ വിക്രം ലാംബയുടെ കഴുത്തില്‍ പങ്ക തട്ടി. സംഭവ സ്ഥലത്തു വെച്ചു തന്നെ വിക്രം ലാംബ മരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ഹരിദ്വാര്‍ സന്ദര്‍ശനത്തിന് വന്ന കുടുംബമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
Post Your Comments