Latest NewsNewsGulf

സൗദി സഖ്യസേനയുടെ ആക്രമണം : നാലു പേര്‍ കൊല്ലപ്പെട്ടു

സനാ: സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ സനായിലാണ് ആക്രമണം ഉണ്ടായത്. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

അതേസമയം സ്ഥലത്ത് ഹൂതി വിമതരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും, എല്ലാദിവസവും രാത്രി വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കാണാമെന്നും സ്ഥലവാസികള്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Post Your Comments


Back to top button