കോവളം: മദ്യലഹരിയില്‍ കടലിലേക്ക് എടുത്തു ചാടിയ ദിവ്യാംഗനെ രക്ഷിക്കാൻ കൂടെ ചാടിയവരും തിരയിൽ പെട്ടു വെള്ളം കുടിച്ചു. കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയമായതിനാൽ മൽസ്യത്തോഴിലാളികൾ ആയിട്ട് കൂടി രക്ഷപെടുത്താൻ ചാടിയവർക്ക് രക്ഷപെടാൻ വയ്യാത്ത സ്ഥിതിയായി.ഇവർ കടലിലെ തിരയില്‍പെട്ടത് കണ്ടുനിന്ന നാട്ടുകാരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തീരദേശ പോലീസിനെയും ആശങ്കയിലാക്കി.
തീരദേശ പോലീസ് ഏറെ ശ്രമപ്പെട്ടാണ് വെള്ളം കുടിച്ച് അവശരായ നാലുപേരെയും രക്ഷപ്പെടുത്തിയത്. മുട്ടത്തറ പൂന്തുറ സ്വദേശി ജറോമിന്റെ മകന്‍ ജറാള്‍ഡാ(34)ണ് കടലിൽ ചാടിയത്.ശക്‌തമായ തിരയടിയില്‍പ്പെട്ട ഇയാളെ രക്ഷിക്കാന്‍ അയല്‍വാസികളും മത്സ്യത്തൊഴിലാളികളുമായ വിക്‌ടര്‍ (57), ജോസഫ്(29), ശാരോണ്‍ (24) എന്നിവരാണ് ഇദ്ദേഹത്തെ രക്ഷിക്കാനായി ചാടി തിരയിൽ പെട്ടത്.
ശക്‌തമായ കടല്‍ക്ഷോഭം പ്രതിബന്ധങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും കാര്യമാക്കാതെയുള്ള തീരദേശ പോലീസിന്റെ ദൗത്യം ഒടുവില്‍ ഫലം കാണുകയായിരുന്നു.നീന്തിത്തളര്‍ന്ന് കടലില്‍ താഴാന്‍ തുടങ്ങിയ നാല് പേരെയും ഏറെ സാഹസപ്പെട്ട് ബോട്ടില്‍ കയറ്റുകയായിരുന്നു.
Post Your Comments