Latest NewsInternational

ഖത്തറിനെതിരെ സൈബര്‍ ആക്രമണം തുടരുന്നു

ഖത്തര്‍: ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ട് ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റും ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നു. വെബ് സൈറ്റിന് പുറമെ അല്‍ജസീറയുടെ ഇലക്ട്രോണിക് സംവിധാനങ്ങളും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നതായാണ് വിവരം. മുന്‍പ് ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. വെബ് സൈറ്റിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി അല്‍ജസീറ ട്വീറ്റ് വഴി അറിയിച്ചു. ഖത്തറിന്റെ പ്രധാന വാര്‍ത്താ ചാനലായ അല്‍ജസീറയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യാന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സൈബര്‍ ആക്രമങ്ങളുടെ പിന്നില്‍ റഷ്യന്‍ ഹാക്കര്‍ മാരാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button