കൊച്ചി : കൊച്ചി മെട്രോ റെയിൽ ഉദ്ഘാടന വേദിയിൽ മാറ്റം. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങുകൾ കലൂർ സ്റ്റേഡിയത്തിലേക്കാണ് മാറ്റുന്നത്. ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ റെയിൽ ഉദ്ഘാടനം ചെയുക. പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി എസ്പിജി ഉദ്യോഗസ്ഥർ ആലുവയിൽ പരിശോധന നടത്തിയ ശേഷം ചടങ്ങുകൾ കലൂർ സ്റ്റേഡിയത്തിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.
Post Your Comments