അഹമ്മദാബാദ് ; ക്രിസ്തുവിനെകുറിച്ച് മോശം പരാമർശം പാഠപുസ്തകം വിവാദത്തിൽ. ക്രിസ്തുവിനെ “പിശാച്’ എന്ന വിശേഷിപ്പിച്ചതിനെ തുടർന്നാണ് പാഠപുസ്തകം വിവാദത്തിന് തിരി കൊളുത്തിയത്.
ഗുജറാത്ത് സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ്ബുക്ക് ബോർഡ്(ജിഎസ്എസ്ടിബി) അച്ചടിച്ചു പുറത്തിറക്കിയ ഒന്പതാംക്ലാസ് ഹിന്ദി പുസ്തകത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ ഗുരുശിഷ്യ ബന്ധം എന്ന പേരിലുള്ള പാഠഭാഗത്താണ് “പിശാചായ യേശുവിന്റെ ഒരുവാചകം ഈ അവസരത്തിൽ ഏറെ പ്രസക്തമാണ് എന്ന വിവാദ പരാമർശം കടന്ന് കൂടിയത്. അഭിഭാഷകനായ സുബ്രഹ്മണ്യം അയ്യരാണ് ഈ വിവാദ പരാമർശം ചൂണ്ടിക്കാട്ടിയത്.
അതെസമയം പാഠഭാഗത്തെ വിവാദ പരാമർശം വെറും അച്ചടിപ്പിശക് മാത്രമാണെന്ന വിശദീകരണവുമായി ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി.
Post Your Comments