Latest NewsIndia

സ്വര്‍ണ്ണം ലഭിക്കാന്‍ മാതാപിതാക്കള്‍ മകളെ ബലി നല്‍കി

 
ലക്‌നൗ : സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ രക്ഷിതാക്കള്‍ മകളെ ബലി നല്‍കി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മന്നൗജ് എന്ന ഗ്രാമത്തിലെ മഹാവീര്‍ പ്രസാദ് (55), ഭാര്യ പുഷ്പ (50) എന്നിവരാണ് 15 വയസുകാരിയായ മകള്‍ കവിതയെ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബലി നല്‍കിയത്. മകളെ ബലി നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു കൊല. ബലിക്കുശേഷവും സ്വര്‍ണം ലഭിക്കാതായതോടെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ മന്ത്രവാദിക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്. വിവരമറിഞ്ഞ മഹാവീറിന്റെ ഡ്രൈവര്‍ കൂടിയായിരുന്ന കൃഷ്ണ ശര്‍മ എന്ന മന്ത്രവാദി, മകളെ ബലി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു കിലോ സ്വര്‍ണം ലഭിക്കുമെന്ന് അറിയിച്ചു. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് മഹാവീറും ഭാര്യയും മകളെ ബലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെയും കൂട്ടി എല്ലാവരും അന്നപൂര്‍ണ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് എല്ലാവരും പ്രാര്‍ഥന ചേര്‍ന്ന് പ്രാര്‍ഥന നടത്തി. അതിനുശേഷം പെണ്‍കുട്ടിയെ പ്രദേശത്തുള്ള ആല്‍മരത്തിനു ചുവട്ടിലെത്തിച്ചു. കുട്ടിയെ ബോധം കെടുത്തിയശേഷം നഗ്‌നയാക്കിയാണ് പൂജകള്‍ ചെയ്തത്. രക്ഷിതാക്കള്‍ ഇതിനു സാക്ഷികളായി.

തുടര്‍ന്ന് ബലി പൂര്‍ത്തിയാക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍വച്ചു തന്നെ കവിതയെ ശ്വാസംമുട്ടിച്ചു കൊന്നു. അതിനു ശേഷം മൃതദേഹം സമീപത്തുള്ള പാടത്ത് ഉപേക്ഷിച്ചു. രക്ഷിതാക്കളെ ആല്‍മരത്തിനു സമീപം നിര്‍ത്തിയ ശേഷം കുട്ടിയുടെ മൃതദേഹം മറവുചെയ്യാനെന്ന പേരില്‍ ഇയാള്‍ മൃതദേഹവുമായി സമീപത്തെ പറമ്പിലേക്കു പോയി. അവിടെവച്ച് മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരാക്കി. പിന്നീട് കുട്ടിയുടെ കഴുത്ത് മുറിച്ച് രക്തം ശേഖരിക്കുകയും അത് സമര്‍പ്പിച്ച് ബലി പൂര്‍ത്തിയാക്കുകയും ചെയ്തു. പൂജയ്ക്ക് ശേഷം സ്വര്‍ണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്, കൃഷ്ണ ശര്‍മ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് മഹാവീര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button