IndiaNews

പവർകട്ട്; റിട്ട:ജഡ്ജി ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി:വൈദ്യുതി മുടങ്ങിയതിൽ അരിശം പൂണ്ട് റിട്ട:ജഡ്ജി ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വീടിനുപുറത്ത് വൈദ്യുതിലൈന്‍ മാറ്റുകയായിരുന്ന ഹരിയാണ വൈദ്യുതി ഭവനിലെ പത്തുജീവനക്കാരെയാണ് മുന്‍ ജഡ്ജി എ.കെ. രാഘവ് വെടിവെച്ചത്. ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

റോഡിലുണ്ടായിരുന്ന ട്രാക്ടര്‍ ട്രോളിയിലാണ് വെടിയുണ്ടകള്‍ കൊണ്ടത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഇദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button