ചെന്നൈ: ആരാധകര്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന വ്യക്തിത്വമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരാധകരെ അദ്ദേഹം നിരാശപ്പെടുത്താറുമില്ല. അധികംവൈകാതെ ആരാധകരുമായി താന്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് താരം പറയുന്നു.
കാലൈ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രജനികാന്തിപ്പോള്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് മുംബൈയിലാണ് നടന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിനുശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ താരം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ഇതുവരെയുള്ള ചിത്രീകരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച രജനീകാന്ത് രണ്ടാംഘട്ടം ഉടന്‍തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ രജനികാന്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അതിനെ ആര്‍ക്കും തടയാനാകില്ലെന്നുമാണ് കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞിരുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം, യുദ്ധം വരുമ്പോള്‍ നമുക്ക് ഒന്നിക്കാം എന്നും പറയുകയുണ്ടായി.
Post Your Comments