ദുബായ്: ഖത്തർ പ്രതിസന്ധിയിൽ പെരുന്നാളിനു മുന്പ് പ്രശ്നപരിഹാരമുണ്ടാകുമെന്നു സൂചന. ഇതിനായി ഗൾഫ് മേഖലയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. പെരുന്നാളിന് മുൻപ് നിർത്തി വച്ചിരിക്കുന്ന കര-വ്യോമ-ജല ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനു മുന്നോടിയായുള്ള ചർച്ചയിൽ ഈജിപ്ഷ്യൻ പ്രധാന മന്ത്രിയെയും ക്ഷണിക്കും.
ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ജിസിസി യോഗം വിളിച്ചു ചേർക്കാൻ തീരുമാനമായി. എന്നാൽ ഭീകര വാദത്തെ പിന്തുണയ്ക്കുന്ന നടപടികളിൽ നിന്ന് ഖത്തർ പിന്മാറിയാൽ മാത്രമേ പ്രശ്ന പരിഹാരത്തിന് തയാറാകുകയുള്ളു എന്ന് യുഎഇ അറിയിച്ചു.
സൗദി അറേബ്യ, യുഎഇ, ബഹറിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. ഐഎസ് ഭീകരർക്ക് ഖത്തർ ധനസഹായവും മറ്റു൦ ചെയ്യുന്നതിന്റെ പേരിലായിരുന്നു നടപടി.
Post Your Comments