അബുദാബി ; റെസിഡൻസി നിയമം മാറ്റാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റെസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തിയെന്നുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് അറിയിച്ചത്.
സമൂഹ മാധ്യ മങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ , സമൂഹ മാധ്യമ അക്കൗണ്ടിലൂടെയോ ഉള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കുക എന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നർക്കെതിരെ സൈബർ നിയമ പ്രകാരം ശക്തമായ നിയനടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
Post Your Comments