സോള്‍: അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചു. ഇത്തവണ നാല് കപ്പല്‍വേധ മിസൈലുകളാണ് വിക്ഷേപിച്ചത്. ഒരു മാസത്തിനിടെ ഉത്തര കൊറിയ നടത്തുന്ന നാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. വൊന്‍സണില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.
മിസൈല്‍ 200 കിലോമീറ്ററിലധികം സഞ്ചരിച്ചതായി ഉത്തരകൊറി പറയുന്നു. അമേരിക്കന്‍ കപ്പല്‍ സംവിധാനത്തെ തകര്‍ക്കാന്‍ കഴിയുന്നതുമാണെന്നും ഉത്തരകൊറിയന്‍ സൈന്യം വെളിപ്പെടുത്തി. 2017ല്‍ ഉത്തര കൊറിയ 10 പരീക്ഷണങ്ങളിലായി 16 മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.
ഓരോ പരീക്ഷണവും ഉത്തര കൊറിയയുടെ സൈനിക ശേഷിക്ക് കരുത്താകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്.
Post Your Comments