Latest NewsInternational

കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി

കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടി യുവതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ആലിസണ്‍ ടീലാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്.

കടലിനടിയിലൂടെ സൈക്കിള്‍ ചവിട്ടുന്നതിന്റെ വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആലിസന്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഹവായ് സ്വദേശിനിയാണ് മുപ്പതുകാരിയായ ആലിസണ്‍. മാലിദ്വീപില്‍ വച്ചാണ് കടലിന്റെ അടിത്തട്ടിലൂടെ ആലിസണ്‍ സൈക്കിള്‍ ചവിട്ടിയത്. സമുദ്രനിരപ്പിലെ വര്‍ധന പരിസ്ഥിതിക്കും മനുഷ്യനും എത്രത്തോളം ദോഷകരമാണെന്നു വ്യക്തമാക്കാനായിരുന്നു ആലിസന്റെ ശ്രമം.

shortlink

Post Your Comments


Back to top button