Latest NewsNewsIndia

വിശപ്പടക്കാൻ ആട് തിന്നത് ഉടമയുടെ 66,000 രൂപ

കാൺപൂർ: വിശന്നു വലഞ്ഞ ആട് അകത്താക്കിയത് ഉടമയുടെ പോക്കറ്റിൽ കടന്ന 66,000 രൂപ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂർ ഗ്രാമത്തിലെ സർവേശ് കുമാർ പാൽ എന്ന ആളുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണമാണ് ആട് കടിച്ചു തിന്നത്.

വീടിന്റെ പണിക്കായി കട്ട വാങ്ങാൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2000 ന്റെ 31 നോട്ടുകളാണ് ആടിന്റെ വയറ്റിലായത്. ആട് നോട്ട് തിന്നുന്നത് കണ്ടു ഓടിയെത്തിയ സർവേശ് പാൽ നു തിരികെ കിട്ടിയത് 2000 രൂപയുടെ രണ്ടു നോട്ടുകൾ മാത്രം.

അതാകട്ടെ കീറിപ്പറിഞ്ഞ നിലയിലും ആയിരുന്നു. പണമടങ്ങിയ വസ്ത്രം ആടിന്റെ സമീപം വെച്ചിട്ടു കുളിക്കാൻ പോയപ്പോഴാണ് സംഭവം. പണം തിരിച്ചെടുക്കാനുള്ള നിർദ്ദേശങ്ങളുമായി ഗ്രാമീണർ രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button