
കൊച്ചി: ഖത്തർ എയർവേസിൽ ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേസ് നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് മറ്റു റൂട്ടുകളിൽ യാത്ര ചെയ്യാൻ സൗകര്യം ഉണ്ട്.
അഥവാ യാത്ര ചെയ്യുന്നില്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാവുന്നതുമാണ്. അതുമല്ലെങ്കിൽ ഖത്തർ എയർവേസ് സർവീസ് നടത്തുന്ന മറ്റുസ്ഥലങ്ങളിലേക്ക് സൗജന്യമായി റീബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഇത് തുടരുമെന്നും കമ്പനി അറിയിച്ചു.
Post Your Comments