Latest NewsKerala

യെച്ചൂരിക്കെതിരെയുള്ള ആക്രമണം: പ്രതികരിച്ച് പ്രമുഖ നേതാക്കള്‍

തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് പ്രമുഖ നേതാക്കള്‍ രംഗത്ത്. യെച്ചൂരിക്കെതിരായ ആക്രമണം ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമെന്ന് പിണറായി വിജയന്‍. യെച്ചൂരിക്കെതിരായ ആക്രമണം പ്രാകൃതമാണെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പ്രതികരിച്ചു.

സംഘപരിവാറിനെ എതിര്‍ക്കുന്നവരെ ആക്രമിച്ച് കീഴടക്കുമെന്ന ഭീഷണിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ട് നേരിടാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് ആക്രമണം നടത്തിയതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടെന്ന പ്രഖ്യാപനമാണ് ഈ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button