തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്തുവാനായി മുഖ്യമന്ത്രി കുട്ടികൾക്ക് കത്ത് അയക്കുന്നത്.
കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. കൂടുതല്‍ പ്രണവായുവും ജലവും ലഭിക്കാന്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്രകൃതിക്കു ദോഷം ചെയ്യുന്ന തരത്തില്‍ കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടന്നു പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം കുട്ടികൾക്ക് നൽകുന്നു.
ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിനു മുന്‍കൈയെടുത്തു നാളത്തെ തലമുറയ്ക്ക് വേണ്ടി ജലാശയങ്ങളെ പരിപാലിക്കുക. ഒരു തുള്ളി ജലം പോലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി കുട്ടികളോട് കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.കൂടാതെ സ്കൂള്‍ വിലാസവും സഹിതം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments