
മലപ്പുറം: കേന്ദ്രത്തിന്റെ ഒരു തീരുമാനത്തെ ആദ്യമായി സ്വാഗതം ചെയ്ത് പി.കെ കുഞ്ഞാലികുട്ടി എം.പി. ഖത്തറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്.
ഇന്ത്യൻ അംബാസഡറുമായും മലയാളി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ടുവരികയാണ്.ഇതുമായി സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങൾ പ്രവാസികളെയും അവരുടെ ബന്ധുക്കളെയും കൂടുതൽ പരിഭ്രാന്തരാക്കാനേ വഴിയൊരുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments