കൊല്‍ക്കത്ത: ബീഫ് പ്രശ്നത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി കേന്ദ്രത്തിനു മറുപടി നല്കിയ കേരളാ സിപിഎം നിലപാടിനെതിരെ ബംഗാള്‍ ഘടകം. പാര്‍ട്ടി തലത്തില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ അത് വര്‍ഗീയാഗ്നിക്ക് ഇന്ധനമാകുമെന്ന് ബംഗാള്‍ സിപിഎം വിലയിരുത്തുന്നു.
കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും ചെയ്യുന്നത് ശരിയല്ല. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് തങ്ങളുടെ പാര്‍ട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമിയും പറയുന്നു.
പക്ഷേ, ബീഫ് ഫെസ്റ്റിവലോ പോര്‍ക്ക് ഫെസ്റ്റിവലോ നടത്തുകവഴി, മതേതരത്വം തെളിയിക്കാന്‍ മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളിലൊരാള്‍ പറഞ്ഞു.
ബീഫ് ഫെസ്റ്റിവല്‍ ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ബാധിക്കും. മമതാ സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയംകാരണം ബംഗാളില്‍ ബി.ജെ.പി. വളരെപ്പെട്ടെന്നാണ് സ്വാധീനമുണ്ടാക്കുന്നത്. മുതിര്‍ന്ന സിപിഎം അംഗങ്ങള്‍ വിലയിരുത്തുന്നു.
Post Your Comments