Latest NewsNewsIndia

കാശ്മീരിൽ തീവ്രവാദി പൊലീസില്‍ കീഴടങ്ങി;നിരവധി പേര്‍ക്ക്​ പൊലീസില്‍ കീഴടങ്ങാന്‍ താൽപര്യമെന്ന് മൊഴി

ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദ്ദീൻ അനുയായിയായ കുല്‍ ഗാം സ്വദേശി ദാനിഷ്​ അഹമ്മദാണ്​ ഹാന്ദ്​വാര സ്​റ്റേഷനിലെത്തി കീഴടങ്ങിയത്.സൈന്യത്തെ കല്ലെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്​ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്​സര്‍ ബട്ടിന്റെ സംസ്​കാര ചടങ്ങില്‍ പങ്കെടുത്ത തീവ്രവാദികളിൽ ഇയാളും ഉണ്ടായിരുന്നു.

താഴ്വരയിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന നിരവധി യുവാക്കൾക്ക് പോലീസിൽ കീഴടങ്ങണമെന്ന് താല്പര്യം ഉള്ളവരാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.എന്നാൽ പ്രാദേശിക കമാന്‍ഡര്‍മാരില്‍ നിന്നുള്ള ഭീഷണിമൂലം ഇവർ സംഘടനയിൽ തുടരുന്നതായാണ് ഇയാളുടെ മൊഴി.പലരും കോളേജ് വിദ്യാർത്ഥികളാണ്.പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക്​ മുന്നില്‍ നായക പരിവേഷം ലഭിക്കുന്നതിനാണ് മിക്കവാറും ഉള്ള യുവാക്കൾ തീവ്രവാദ സംഘടനയിൽ ചേരുന്നത്.

ഗ്രാമീണര്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും കൊള്ളപലിശക്കാര്‍ പോലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ടെന്നു ദാനിഷ്​ പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് സംഘടനക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെപ്പറ്റി തനിക്കറിയില്ലെന്നും ഇയാൾ മൊഴി നൽകി. ഡെറാഡൂണിലെ ഡൂണ്‍ പി.ജി കോളജ്​ ഒാഫ്​ അഗ്രികള്‍ച്ചര്‍, സയന്‍സ്​ ആന്‍റ്​ ടെക്​നോളജിയില്‍ മൂന്നാം വര്‍ഷ ബി.എസ്​.സി വിദ്യാര്‍ഥിയാണ്​ ദാനിഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button