ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദ്ദീൻ അനുയായിയായ കുല്‍ ഗാം സ്വദേശി ദാനിഷ് അഹമ്മദാണ് ഹാന്ദ്വാര സ്റ്റേഷനിലെത്തി കീഴടങ്ങിയത്.സൈന്യത്തെ കല്ലെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ ബട്ടിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത തീവ്രവാദികളിൽ ഇയാളും ഉണ്ടായിരുന്നു.
താഴ്വരയിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന നിരവധി യുവാക്കൾക്ക് പോലീസിൽ കീഴടങ്ങണമെന്ന് താല്പര്യം ഉള്ളവരാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.എന്നാൽ പ്രാദേശിക കമാന്‍ഡര്‍മാരില്‍ നിന്നുള്ള ഭീഷണിമൂലം ഇവർ സംഘടനയിൽ തുടരുന്നതായാണ് ഇയാളുടെ മൊഴി.പലരും കോളേജ് വിദ്യാർത്ഥികളാണ്.പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നായക പരിവേഷം ലഭിക്കുന്നതിനാണ് മിക്കവാറും ഉള്ള യുവാക്കൾ തീവ്രവാദ സംഘടനയിൽ ചേരുന്നത്.
ഗ്രാമീണര്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും കൊള്ളപലിശക്കാര്‍ പോലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ടെന്നു ദാനിഷ് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് സംഘടനക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെപ്പറ്റി തനിക്കറിയില്ലെന്നും ഇയാൾ മൊഴി നൽകി. ഡെറാഡൂണിലെ ഡൂണ്‍ പി.ജി കോളജ് ഒാഫ് അഗ്രികള്‍ച്ചര്‍, സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ മൂന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് ദാനിഷ്
Post Your Comments