CinemaMovie SongsEntertainment

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്നു

ബോളിവുഡ് സുന്ദരി ഐശ്വര്യാ റായിയും അനിൽ കപൂറും വീണ്ടും ഒന്നിക്കുന്നു. രാകേഷ് ഓംപ്രകാശ് മിശ്രയുടെ പുതിയ ചിത്രമായ ഫാനി ഖാനു വേണ്ടിയാണ് ഇവർ വീണ്ടുമെത്തുന്നത്. 17 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും വീണ്ടും ജോഡികളായി എത്തുന്നത്.

ആകെ രണ്ടു ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. 1999ൽ പുറത്തിറങ്ങിയ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു താല്‍. അതിനു ശേഷം 2000ൽ പുറത്തിറങ്ങിയ ദിൽ ആപ്‌കെ പാസ് ഹെ യിലാണ് ഐശ്വര്യാ റായിയും അനിൽ കപൂറും അവസാനമായി ഒന്നിച്ചത്.

രാകേഷ് ഓംപ്രകാശ് മിശ്രയുടെ പുതിയ ചിത്രമായ ഫാനി ഖാൻ 2000ൽ റിലീസ് ചെയ്ത ഡച്ച് ചിത്രമായ എവരി ബെഡീസ് ഫേമസിന്റെ റീമേക്കാണ്. മകൾക്ക് സംഗീത മത്സരത്തിൽ വിജയിക്കാനായി മത്സരാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്ന രക്ഷാകർത്താക്കളുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെത്തുമ്പോൾ ചിത്രത്തിന്‍റെ തിരക്കഥയിൽ ചെറിയ മാറ്റങ്ങളുണ്ടാകുമെന്നു സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button