ചെന്നൈ:ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയിലേറാന്‍ പതിനെട്ടടവും പയറ്റിയ ശശികലയ്ക്ക് തിരിച്ചടിയായി വന്ന സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും കൊണ്ട് വിവാദമായിരുന്നു തമിഴകത്തെ രാഷ്ട്രീയം. ഇപ്പോൾ വരുന്നത് ശശികലയ്ക്കു പരോൾ അനുവദിച്ചതായും ശശികല പുറത്തിറങ്ങുന്നതോടെ തമിഴകത്തെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങളുമാണെന്നാണ് റിപ്പോർട്ട്.
തന്റെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ ഭരിക്കാന്‍ ഏല്‍പ്പിച്ച് ജയിലിലേക്ക് പോയ ശശികലയെ തള്ളിയാണ് പളനിസ്വാമി ഭരണം നടത്തിയത്.കൈക്കൂലിക്കേസില്‍ ടിടിവി ദിനകരന്‍ ജയിലിലായതോടെ പനീര്‍ശെല്‍വം വിഭാഗത്തെ കൂടെ നിര്‍ത്താന്‍ പളനിസ്വാമി ശ്രമിക്കുകയും ചെയ്തു. ശശികലയേയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പളനി സ്വാമി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ചില കാരണങ്ങളാൽ പളനി സ്വാമിയും പനീർ സെൽവവുമായി ഭിന്നത ഉണ്ടാവുകയും ചെയ്തു.നിലവില്‍ രണ്ടായി പിളര്‍ന്നു നില്‍ക്കുന്ന അണ്ണാ ഡിഎംകെ ശശികലയുടെ വരവോടെ വീണ്ടും പിളരുമെന്നാണ് വാർത്തകൾ.പല എം എൽ എ മാരും ഇപ്പോഴും ശശികലയോട് കൂറുള്ളവരാണ്. ഇവര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.കൂടാതെ ടി ടി വി ദിനകരനും ജാമ്യത്തിൽ പുറത്തെത്തിയിരിക്കുകയാണ്.
പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ട ടിടിവി ദിനകരനൊപ്പം എടപ്പാടി വിഭാഗത്തിലെ പത്ത് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശശികലയ്ക്കും ദിനകരനുമാണ് അവകാശമെന്നു ഒരു കൂട്ടരും ഇരുവരും പാർട്ടിക്ക് പുറത്തു തന്നെ നിൽക്കണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ശശികല പക്ഷത്തേക്ക് എം എൽ എ മാർ കൂറുമാറിയാൽ നിലവിൽ ഉള്ള സർക്കാരിന് അത് ഭീഷണിയാകും.
Post Your Comments