ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദി, യു.എ.ഇ, ബഹ്റിൻ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഈജിപ്‌ത്.
ബഹ്‌റിനും സൗദി അറേബിയയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം നേരത്തെ തന്നെ നിർത്തലക്കിയിരുന്നു. ഇതേതുടർന്ന് ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത സംവിധാങ്ങൾക്കും ഇരു രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരുന്നു. പ്രദേശത്തെ തീവ്രവാദത്തിൽ നിന്നും സംരക്ഷിക്കുക എന്ന് വ്യക്തമാക്കി സൗദിയാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ആദ്യം അറിയിച്ചത്.
ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഖത്തർ സ്വദേശികൾക്ക് തിരികെ രാജ്യത്തേക്ക് മടങ്ങാൻ 14 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യു.എ.ഇ പറഞ്ഞു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.
ഖത്തറുമായുള്ള എല്ലാ കര-വ്യോമ ബന്ധങ്ങളും ഈ അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് ബന്ധം അവസാനിപ്പിക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
Post Your Comments