KeralaLatest NewsNews

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാതിരാമണൽ

ആലപ്പുഴ•കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രഖ്യാപിച്ച ജൈവ പാർക്ക് പുനർജീവിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു.പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള പദ്ധതിക്ക് ആദ്യ  രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. അടിസ്ഥാന സൗകര്യം  വികസനകളുടെ  മേൽനോട്ടം മുഹമ്മ ഗ്രാമ പഞ്ചായത്തിനെ ഏല്പിക്കാനാണ് തീരുമാനം.കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്തു ബയോപാർക്ക് തയാറാക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും അതു ശരിയായ രീതിയിൽ വിനയോഗിക്കാതെ പാഴായിപ്പോയി. ഇത്തവണ മന്ത്രി ടി.എം.തോമസ് ഐസക് മുൻകൈയെടുത്തു പാതിരാമണൽ ദ്വീപ് ബയോപാർക്ക് പദ്ധതി പുനർജീവിപ്പിക്കുകയായിരുന്നു. ജനവാസമുണ്ടായിരുന്ന ദ്വീപ് ആയിരുന്നതിനാൽ തനതു ജൈവവാസ വ്യവസ്ഥയില്ലാത്ത ദ്വീപിന് അനുയോജ്യമായ  സസ്യങ്ങൾ നട്ടുപിടിപ്പിക്കും ആദ്യഘട്ട പ്രവർത്തനങ്ങൾക്കു മുഹമ്മ പഞ്ചായത്ത് 18 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നു മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അറിയിച്ചു. രണ്ടാം ഘട്ടം മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്തത്തിൽ ടുറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാകും.

വിനോദ സഞ്ചാരികൾക്കു സുരക്ഷിതമായി ദ്വീപ് നടന്നുകാണാൻ നടപ്പാത, ശുച‍ിമുറികൾ, ഇരിപ്പിടങ്ങൾ എന്നിവയൊരുക്കും, ശലഭോദ്യാനം, കുട്ടനാടിന്റെയും കരപ്പുറത്തിന്റെയും സസ്യസമ്പത്തിന്റെ ക്രമീകരണം, പക്ഷിസങ്കേതം തുടങ്ങിയവ ദ്വീപിലുണ്ടാകും,ദ്വീപിലേക്കു പ്ലാസ്റ്റിക് കയറ്റാൻ അനുവദിക്കില്ല, കുടിവെള്ളക്കുപ്പികൾ കൊണ്ടുപോകാൻ കരുതൽ പണം വാങ്ങും.ഒഴിഞ്ഞ കുപ്പി തിരികെ കൊണ്ടുവന്നാൽ മാത്രമേ ഈ തുക തിരിച്ചുകിട്ടൂ, ഭക്ഷണം കഴിക്കാൻ ദ്വീപിൽ സംവിധാനമുണ്ടാകില്ല. കായലിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് ആരംഭിക്കും. രാത്രികാലങ്ങളിൽ ഇതു പ്രധാന കരയിലേക്ക് അടുപ്പിക്കാൻ കഴിയും,  ദ്വീപിലേക്കു പ്രവേശിക്കാൻ ഫീസ് ഏർപ്പെടുത്തും, സുരക്ഷാ ജീവനക്കാരെ നിയോഗിക്കും,ദ്വീപിൽ ലൈറ്റ് ക്രമീകരണവും ഏർപ്പെടുത്തും. ഇവയൊക്കെയാണ് പദ്ധതിയിൽ നടപ്പിലാകുവാൻ ഉദ്ദേശിക്കുന്ന പദ്ദതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button