Latest NewsNewsIndiaTechnology

ഇന്ത്യയുടെ മാര്‍ക്ക് ത്രീ റോക്കറ്റ് ഇന്ന് കുതിച്ചുയരും

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.28 ന് ഇന്ത്യയുടെ മാര്‍ക്ക് ത്രീ റോക്കറ്റ് പറന്നുയരും. ഇതോടെ കാല്‍ നൂറ്റാണ്ട് നീണ്ട ഐ എസ് ആര്‍ ഒ യുടെ ഗവേഷണം ഫലപ്രാപ്തിയിലെത്തുകയാണ്. ജി.എസ്.എല്‍.വി.മാര്‍ക്ക് മൂന്ന് ഡി- 1 റോക്കറ്റിന്റെ ലക്ഷ്യം 3,136 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 1 വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ്.

ഐ എസ് ആര്‍ ഒ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വാഹനമായ ജി.എസ്. എല്‍.വി മാര്‍ക്ക് മൂന്നില്‍ നിന്ന് ‘കൗണ്ട്ഡൗണിനു’ ശേഷം 15 സെക്കന്റിനുള്ളിലാണ് ഉപഗ്രഹം വേര്‍പെടുക. 640 ടണ്‍ ആണ് വിക്ഷേപണ വാഹനത്തിന്റെ ഭാരം.

24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച 3.58 ന് ആരംഭിച്ചു. ഇന്ന് വൈകീട്ട് 5.28 ന് (16.2 മിനുട്ടില്‍) വിക്ഷേപണം പൂര്‍ത്തിയാകും. ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേക്ഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവയ്ക്കായുള്ള 11 അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഈ ഉപഗ്രഹം. ഇത് അതിവേഗ ഇന്റര്‍നെറ്റിനുള്ള മൂന്ന് ഉപഗ്രഹങ്ങളുടെ ശൃംഖലയിലെ ആദ്യ ഉപഗ്രഹമാണ്. ഭൂമിയോട് 170 കിലോമീറ്റര്‍ അടുത്തും 36,000 കിലോമീറ്റര്‍ അകന്നുമുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ പത്തു വര്‍ഷം പ്രവര്‍ത്തിക്കും.

നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭൂഭ്രമണ പഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള മാര്‍ക്ക് ത്രി റോക്കറ്റിന് പത്ത് ടണ്‍ വരെയുള്ള പേലോഡ് സമീപ ഭൂഭ്രമണപഥത്തില്‍ എത്തിക്കാനും കഴിയും. ഇത് ഭാവിയില്‍ ഇന്ത്യക്ക് ബഹിരാകാശ മനുഷ്യ ദൗത്യത്തിന് സഹായകരമാകും. അതു കൊണ്ട് തന്നെയാണ് ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഈ ചരിത്ര നിമിഷത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button