Latest NewsIndia

ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ സ്വപ്ന വിക്ഷേപണം വിജയകരം . ഐഎസ്ആർഓ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്ക് സാങ്കേതികവിദ്യയോടുകൂടിയ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനം ജി.എസ്.എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വരി​ക്കാനും,​ ഭാവി​യി​ൽ മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷണ​വുമായിരുന്നു ഇന്ത്യ ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്.

വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. 3200 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ജി​സാ​റ്റ് 19 എ​ന്ന വാ​ർ​ത്താ​വിനി​മ​യ ഉ​പ​ഗ്ര​ഹ​വും ചി​ല ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​സാ​മ​ഗ്രി​ക​ളും ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​യും മാ​ര്‍​ക്ക് 3 ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button