Latest NewsIndia

കോഴി വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി : കോഴി വില കുതിച്ചുയരുന്നു. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് മാംസോപയോഗം 25-30 ശതമാനത്തില്‍ നിന്നു 35-40 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തി. രാജ്യത്ത് കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കോഴിയിറച്ചിയുടെ വില കുതിച്ചുയര്‍ന്നത്. കോഴിയിറച്ചി ഉപയോഗം കൂടിയതോടെ വിലയും രാജ്യത്ത് കുതിച്ചുയരുകയാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷമായി കോഴിയിറച്ചി ഉപഭോഗം 15-18 ശതമാനമായി കുറഞ്ഞിരുന്നു. 2013 ജൂണ്‍ മുതല്‍ 2014 മെയ് വരെയുള്ള കാലയളവില്‍ ഗോതമ്പ്, എരുമ മാംസം എന്നിവയുടെ മൊത്തവിലയില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായിരുന്നു. അതേസമയം കോഴിയിറച്ചിയുടെ വില ഒന്‍പത് ശതമാനം കുറഞ്ഞുവെന്നാണ് അസോചം നടത്തിയ വിലയിരുത്തല്‍.

പോത്തിറച്ചി, കാളയിറച്ചി തുടങ്ങിയവയുടെ ഉപയോഗം രാജ്യത്താകമാനം മൂന്ന് ശതമാനത്തോളമായി കുറഞ്ഞതായി അസോചം കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. മെയ് 2014 മുതല്‍ – മാര്‍ച്ച് 2017 വരെ അസോചം നടത്തിയ ഒരു വിശകലനത്തിലാണ് വിലയിരുത്തല്‍. ഉപഭോഗം കൂടിയെങ്കിലും കോഴിയിറച്ചിയ്ക്കായി കോഴി വളര്‍ത്തല്‍ 10-12 ശതമാനമായി തന്നെ നില്‍ക്കുകയാണെന്നു വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സി.എ.ജി.ആര്‍) സൂചിപ്പിക്കുന്നു. ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനങ്ങളും ബന്ധപ്പെട്ട വിവാദങ്ങളും കോഴിയിറച്ചി വിപണിയില്‍ ഉണര്‍വ് ഉണ്ടാക്കിയിരിക്കുകയാണെന്ന് ചേംബര്‍ അനാലിസിസിന്റെ കണ്ടെത്തല്‍ പുറത്തുവിട്ടുകൊണ്ട് അസോചം വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button