ബീഹാർ: ബീഹാറിലെ രാജ്പുർ വൈശ്യ തൊണ്ണൂറ്റിയെഴാം വയസിലും പരീക്ഷയ്ക്ക് തയ്യാറാകുകയാണ്. പ്രായത്തിന്റെ അവശതകൾ മറികടന്ന് നളന്ദ സർവകലാശാല നടത്തുന്ന എം.എ സാമ്പത്തികശാസ്ത്രം അവസാനവർഷ പരീക്ഷയാണ് മുത്തച്ഛൻ എഴുതുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ പരീക്ഷ ഈ ആഴ്ച അവസാനത്തോടെ അവസാനിക്കും.
കഴിഞ്ഞ വർഷം ബിരുദാനന്തര ബിരുദത്തിനു അപേക്ഷിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും ഈ മുത്തച്ഛൻ സ്വന്തമാക്കി. പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുത്തച്ഛൻ പറഞ്ഞു.
ഒന്നാം വർഷ പരീക്ഷപോലെ നല്ല മാർക്ക് വാങ്ങി അവസാന വർഷ പരീക്ഷയും പാസാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം. പരീക്ഷാഹാളിൽ പ്രത്യേക സൗകര്യം ഒന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ജാർഖണ്ഡിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശേഷമാണ് മുടങ്ങിപ്പോയ വിദ്യാഭാസം പൂർത്തിയാക്കാൻ ഇദ്ദേഹം തീരുമാനിച്ചത്.
Post Your Comments