ജിദ്ദ: ഈ മാസം പത്ത് മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്‌സ് നിലവില്‍വരും. 100 ശതമാനം ടാക്‌സാണ് സിഗരറ്റ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരാഴ്ച കഴിഞ്ഞാല്‍ സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും നിലവിലുളള വിപണി വിലയുടെ ഇരട്ടി നല്‍കേണ്ടി വരും.
50 ശതമാനം വര്‍ധനവാണ് ശീതളപാനീയങ്ങൾക്ക് ഈടാക്കാൻ പോകുന്നത്. ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതോടെ സിഗരറ്റ്, എനര്‍ജി ഡ്രിങ്ക്, ശീതളപാനീയങ്ങള്‍ എന്നിവയുടെ വില്‍പന ഇരട്ടിയായി വര്‍ധിച്ചു.
ഈ മാസം പത്തു മുതല്‍ 2 റിയാലിന് വില്‍ക്കുന്ന പ്രമുഖ ബ്രാന്റ് സിഗറ്റിന് 24 റിയാലായി വര്‍ധിക്കും. രണ്ട് റിയാല്‍ വിലയുള്ള എനര്‍ജി ഡ്രിങ്കിന്റെ വില നാല് റിയാലായും ഉയരും. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇവരുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ജിസിസി ഉച്ചകോടി നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ സെലക്ടീവ് ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 100 ശതമാനം അധിക നികുതിയാണ് സിഗരറ്റ്, എനര്‍ജി ഡ്രിങ്ക്, ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍, പന്നിയിറച്ചി എന്നിവക്ക് ഈടാക്കുന്നത്. ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം, പന്നിയിറച്ചി എന്നിവക്ക് സൗദിയില്‍ നിരോധനം ഉണ്ട്.
Post Your Comments