റിസര്‍വേഷന്‍ ചെയ്ത ട്രെയിന്‍ യാത്രക്കാരന്‍ നേരിട്ട അസൗകര്യത്തിന് സംസ്ഥാന ഉപഭോക്തൃ കോടതി 75000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വെയില്‍വേയോട് ആവശ്യപ്പെട്ടു.
റിസര്‍വേഷന്‍ ചെയ്ത സീറ്റില്‍ മറ്റൊരാള്‍ കയറിയിരുന്നിട്ടും നടപടിയെടുക്കാത്ത ടിക്കറ്റ് ചെക്കറിന്റെ ശമ്പളത്തില്‍ നിന്ന് 75000 രൂപ ഉപഭോക്താവിന് കൊടുക്കണമെന്നാണ് കോടതി വിധി. ഡല്‍ഹി സംസ്ഥാന ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷന്റേതാണ് വിധി.
റിസര്‍വ്വ് ചെയ്ത സീറ്റ് യാത്രക്കാരന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് ടിക്കറ്റ് ചെക്കറിന്റെ ശമ്പളത്തില്‍ നിന്ന് 75000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് വീണ ബീര്‍ബല്‍ അധ്യക്ഷനായ സമിതിയാണ് വിധി പുറപ്പെടുവിച്ചത്.
2013ല്‍ ദക്ഷിണ്‍ റെയില്‍വേയില്‍ യാത്ര ചെയ്ത ഡല്‍ഹി സ്വദേശി വി വിജയകുമാറാണ് ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടത്. തന്റെ സീറ്റ് മറ്റൊരു യാത്രക്കാരന്‍ കൈവശപ്പെടുത്തിയിട്ടും ടിക്കറ്റ് ചെക്കര്‍ നടപടിയെടുത്തില്ലെന്നാണ് പരാതി.
ടിടിആര്‍ ഡ്യൂട്ടിയില്‍ വീഴ്ച്ച വരുത്തിയത് കൊണ്ട് യാത്രയുടെ മുക്കാല്‍ ഭാഗത്തോളവും തനിക്ക് നിന്ന് സഞ്ചരിക്കേണ്ടിവന്നെന്നും വിജയകുമാര്‍ പരാതിപ്പെട്ടു.
Post Your Comments