MollywoodLatest NewsKeralaCinemaIndia

മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്

അബുദാബി ; മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്. എംടി യുടെ നോവല്‍ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനുള്ള പിന്തുണ ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി അറിയിച്ചത്. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന്‍ ഷെട്ടിക്ക് അയച്ച കത്തില്‍ പ്രധാന മന്ത്രി പറഞ്ഞു. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഏഴിന് തിനുള്ള സന്ദര്‍ശനാനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആയിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലുമാവും റിലീസ് ചെയ്യുക. എം.ടി.യോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button