വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ ബിടൌണിലെയും നവമാധ്യമങ്ങളിലെയും ചര്‍ച്ച അദ്ദേഹത്തിന്‍റെ പുതിയ ഷോര്‍ട്ട് ഫിലിമാണ്. ‘എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം’ എന്ന പേരില്‍ വര്‍മ്മയെടുത്ത ചിത്രം യുടൂബില്‍ വൈറലാവുകയാണ്. സ്ത്രീ സ്വാതന്ത്ര്യവും നിലപാടുകളും ചര്ച്ചയാവുന്ന ഷോര്‍ട്ട് ഫിലിമില്‍ ഒരു പെണ്‍കുട്ടി സണ്ണി ലിയോണ്‍ ആകണം എന്ന് പറയുന്നതും വീട്ടുകാരുടെ എതിര്‍പ്പുമാണ് കഥ. അവസാനം സ്വന്തം സ്വാതന്ത്ര്യം നേടി അവള്‍ പോകുന്നതും കാണാം.
മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ഇതിലെ പ്രധാനതാരങ്ങള്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന് സെന്‍സര്‍ ബോര്‍ഡ് വിലങ്ങുതടിയാണെന്ന് പറയുന്ന രാം ഗോപാല്‍ വര്‍മ്മ ഇന്റര്‍നെറ്റിനെയാണ് തന്റെ മാധ്യമമായി തെരഞ്ഞെടുത്തത്.
സെക്സും വയലന്‍സും സംവിധായകന്റെ താല്‍പ്പര്യത്തിന് കാണിക്കണമെന്നും അതില്‍ കത്രിക വെയ്ക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ബോര്‍ഡിന് ഇല്ലയെന്നുമുള്ള നിലപാട് പിന്തുടരുന്ന രാം ഗോപാല്‍ വര്‍മ്മ സെന്‍സര്‍ ബോര്‍ഡിന് നല്‍കാതെ തന്റെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Post Your Comments