Latest NewsNewsIndia

മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുമായി ഗോ എയര്‍

മുബൈ: ഗോ എയര്‍ 48 മണിക്കൂര്‍ നീളുന്ന മണ്‍സൂണ്‍ പൂര്‍വ്വ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഓഫര്‍ അവസാനിക്കും. ജൂലായ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ആഭ്യന്തര റൂട്ടുകളില്‍ 999 രൂപയ്ക്ക് യാത്ര അനുവദിക്കുന്ന ഇളവുകള്‍ ഉപയോഗിച്ച്‌ യാത്ര ചെയ്യാം. ഈ ഓഫറിനെ മറ്റ് ഡിസ്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ പണം റീഫണ്ട് നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഗോ എയര്‍ സീറ്റുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും സീറ്റ് ലഭിക്കുക. നിലവില്‍ 23 കേന്ദ്രങ്ങളിലേക്ക് ദിവസേന 140 സര്‍വീസുകളും ആഴ്ചതോറും ഏകദേശം 975 സര്‍വീകളുമാണ് ഗോ എയര്‍ നടത്തുന്നത്.

shortlink

Post Your Comments


Back to top button