![indian doctor](/wp-content/uploads/2017/06/indian-doctor.jpg)
റിയാദ്•സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നാസറോപേട്ട് സ്വദേശി ഡോ.സഹീറിന്റെ ഭാര്യ സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. അപകടത്തില്‍ ഡോ.സഹീറിനും ദമ്പതികളുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഇതില്‍ മൂന്ന് വയസുകാരിയായ മകള്‍ ഷെയ്ഖ് റിംഷ തസ്നീമിന്റെ നില അതീവഗുരുതരമാണ്.
ഉംറ നിര്‍വഹിച്ച് മടങ്ങവേ മക്ക-റിയാദ് ഹൈവേയില്‍ ദലമിന് സമീപം ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം ദലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
റിയാദിന് സമീപത്തെ സുള്‍ഫിയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു ദമ്പതികള്‍.
Post Your Comments