പത്തനാപുരം: ആര് ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്കിയ ഇടതുസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കെബി ഗണേഷ്കുമാര് എംഎല്‍എ. പല പ്രസ്താവനകളിലും അച്ഛനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്, പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, താനും അച്ഛനും തമ്മില്‍ പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു.
മന്ത്രി പദവിയോടും സ്ഥാനമാനങ്ങളോടും താല്പര്യമില്ല. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബിയില്‍ ഭിന്നതയുണ്ടെന്ന പ്രചരണം ഉണ്ടായിരുന്നു.
Post Your Comments