KeralaNews

ഗ്രൂപ്പുകളിക്കുന്നവരെ പിടിക്കാന്‍ അമിത് ഷായുടെ സംഘം ഇനി കേരളത്തിലും

തിരുവനന്തപുരം: ഗ്രൂപ്പുകളിക്കുന്നവരെ പിടിക്കാന്‍ അമിത് ഷായുടെ സംഘം ഇനി കേരളത്തിലും ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു എന്നാണ് സൂചന. വോട്ട് ശതമാനത്തിന്റെ കണക്കൊന്നും കേള്‍ക്കണ്ട, സീറ്റ് പിടിച്ച് കാണിക്കണം എന്നാണ് അമിത് ഷാ അറിയിച്ചത്.

അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തിലെ ബിജെപി എങ്ങനെ നടപ്പിലാക്കുന്നു എന്ന് നിരീക്ഷിക്കാന്‍ 22 അംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന സൂചനകൾ. പാര്‍ട്ടിയ്ക്കുള്ളില്‍ ഗ്രൂപ്പിസം ശക്തമാണ്. ഇപ്പോൾ ചുമതലപ്പെടുത്തുന്ന സമിതി കേരളത്തിലെ നേതാക്കളെ നിരീക്ഷിക്കും. അമിത് ഷായുടെ സന്ദര്‍ശനത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇവര്‍ കേരളത്തിലെത്തിയിരുന്നു. ഇവര്‍ ഇനിയും കേരളത്തില്‍ തന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button