
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മൂന്ന്‌പെണ്‍മക്കളെ കൊന്ന ശേഷം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ്‌ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ ഷക്കീല ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പോലീസില്‍ അഭയം പ്രാപിച്ചു. തുടര്‍ന്നാണ് 40 കാരനായ അഹമ്മദ് യാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മക്കളായ സൈനബ്(11), സമീറ(7), മറിയം(5) എന്നിവരെയാണ് അഹമ്മദ് കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം ഭാര്യയെ അവരുടെ വീട്ടിലെത്തി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തിയതോടെ ഇയാള്‍ രകക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി ഇയാളെ പിടികൂടുകയായിരുന്നു.
Post Your Comments