ന്യൂഡല്‍ഹി : വോക്കത്തോണില്‍ വോട്ടിംഗ് മെഷീനെ കുറിച്ച് എന്‍സിപിയും സിപിഎമ്മും. വോട്ടിംഗ് മെഷീന്‍ വിഷയത്തില്‍ സിപിഎമ്മും എന്‍സിപിയും പൂര്‍ണ തൃപ്തി അറിയിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വലവിജയം നേടിയതിനു പിന്നാലെയാണ് വോട്ടിംഗ് മെഷീന്‍ തിരിമറി ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചത് . ഏഴ് ദേശീയ പാര്‍ട്ടികളേയും 49 സംസ്ഥാന പാര്‍ട്ടികളേയും കമ്മീഷന്‍ ക്ഷണിച്ചെങ്കിലും എന്‍സിപിയും സിപിഎമ്മും മാത്രമാണ് ക്ഷണം ഏറ്റെടുത്തത് .
ഇരു പാര്‍ട്ടികളും മെഷീന്റെ പ്രവര്‍ത്തനം കണ്ട് സംതൃപ്തി രേഖപ്പെടുത്തിയെന്ന് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു. ഇരുപാര്‍ട്ടികളും ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചില്ലെന്നും മെഷീന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് പങ്കെടുത്തതെന്നും സെയ്ദി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിപാടികള്‍ നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന മെഷീനുകളും കേന്ദ്രമെഷീനുകളും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം കൊണ്ട് വരണമെന്ന് എന്‍ സി പി ആവശ്യപ്പെട്ടു.
Post Your Comments