ജയ്‌പൂർ ; കൊലക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ. രാജസ്ഥാനിലെ നഴ്സ് ആയിരുന്ന ഭൻവാരിദേവിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളായ കോൺഗ്രസ് മുൻ എം.എൽ.എ മാൽക്കൻ സിംഹ് ബിഷ്‌ണോയുടെ സഹോദരി ഇന്ദിര ബിഷ്‌ണോയിയെയാണ് രണ്ടു വർഷത്തിന് ശേഷം രാജസ്ഥാൻ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്‌റ്റു ചെയ്തത്.
ഭൻവാരി ദേവിയെ കൊലപ്പെടുത്താൻ മാൽക്കൻ സിംഗിനെ സഹായിച്ചത് ഇന്ദിരയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇന്ദിരയുടെ തലയ്ക്ക് സി.ബി.ഐ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഇന്ദിരയെ സി.ബി.ഐയ്ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments