ബെംഗളൂരു: ഇന്‍ഫോസിസ് നിരവധി പേരെ നിയമിക്കുന്നു. 20,000 പേരെ നിയമിക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി പ്രവീണ്‍ റാവു അറിയിച്ചു. ഐ.ടി രംഗത്ത് വന്‍തോതില്‍ പിരിച്ചുവിടല്‍ നടക്കുന്നുവെന്ന വാര്‍ത്തയ്ക്കുപിന്നാലെയാണ് 20,000 പേരെ നിയമിക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നത്.
ഐടി രംഗത്ത് പ്രതിസന്ധിയില്ലെന്നാണ് പ്രവീണ്‍ റാവു പറയുന്നത്. മോശം പ്രകടനത്തിന്റെ പേരില്‍ 400 പേരെ മാത്രമാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടതെന്നും റാവു വ്യക്തമാക്കി. ഐ.ടി കമ്പനികള്‍ ചെറുപ്പക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നതിനെതിരെ നാരായണമൂര്‍ത്തിയുടെ പ്രസ്താവന വിവാദമായിരുന്നു.
ഇത് എല്ലാ വര്‍ഷവും നടക്കുന്ന കാര്യമാണ്. ഇന്‍ഫോസിസ് കോ-ചെയര്‍മാന്‍ രവി വെങ്കടേശനൊപ്പം ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Post Your Comments